et-mohammed-basheer

മലപ്പുറം: ബി.ജെ.പിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സി.പി.എം കേരളത്തിൽ കാണിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. സമുദായങ്ങളെ ഭിന്നിപ്പിക്കാൻ സി.പി.എം ശ്രമിക്കുകയാണ്. കേരളത്തിൽ വർഗീയത കാണിക്കുന്നത് സി.പി.എമ്മാണ്. മുഖ്യമന്ത്രിയുടെ ജല്പനങ്ങൾക്ക് വില കൊടുക്കുന്നില്ല. മൗലികമായ കാര്യങ്ങളിൽ ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. ചില വിഭാഗങ്ങളെ കൂടെ നിർത്താനും മറ്റു ചിലരെ ചവിട്ടി പുറത്താക്കാനും ശ്രമിക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി. വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോവുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.