malappuram

കോട്ടക്കൽ : പൊലീസിന്റെ ഡംപിങ്ങ് യാഡിലെ വാഹനങ്ങളിൽ മോഷണം നത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മണികണ്ടൻ (21), മുരുകൻ( 42), ചിതംബരൻ(23), മലയാളികളായ മൂഹമ്മദ്ഷാഫി(44) ,മൂജീബ് രഹ്മാൻ(51) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ്‌ചെയ്തത്. തെന്നല പൂക്കിപറമ്പിലെ പൊലീസ് ഡംപിംഗ് യാഡിലെ വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലിൽ പ്രതികളെ ഡംപിംഗ് യാഡിൽ വച്ചുതന്നെ പൊലീസ് പിടികൂടി. മോഷണ വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ഗൂഡ്സ് ഓട്ടൊയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.