ffffffff

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൽ അലംഭാവം പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായ വിധം ധരിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക എന്നിവ അനുവർത്തിക്കണം. വിദേശത്ത് നിന്നും വരുന്നവർ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിൽ ഏഴ് ദിവസം സമ്പർക്ക വിലക്കിൽ കഴിയണം. എട്ടാം ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴ് ദിവസങ്ങൾ കൂടി സ്വയം നിരീക്ഷണത്തിൽ ഇരിക്കണം.