
മലപ്പുറം : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉത്തരമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എ. ഇബ്രാഹിം ഹാജി അനുശോചന യോഗം സംഘടിപ്പിച്ചു. ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ ഉത്തര മേഖല ചെയർമാൻ ഡോ.ഖാസിമുൽ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഹുസൈൻ മടവൂർ, ഓൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ് അംഗം അബ്ദുഷുക്കൂർ അൽ ഖാസിമി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.പി.എ. മജിദ്, പി.ഉബൈദുള്ള , ടി.വി ഇബ്രാഹിം, ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഷാജി പത്തനംതിട്ട, ജമാഅത്ത് കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രൊഫ. ഓമാനൂർ മുഹമ്മദ്, കണ്ണൂർ ജില്ലാ സെക്രട്ടറി ഇസ്മായിൽ ദാരിമി, അഷ്റഫ് പൂച്ചക്കാട് പ്രസംഗിച്ചു.