nss-camp
എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി അരീക്കോട് ടൗണിൽ നടത്തിയ റാലി

അരീക്കോട് : അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സി.വി ലൈജുമോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, പി.ടി.എ പ്രസിഡന്റ് പി.സി സെബീബ്,ഹെൽത്ത് ഇൻസ്‌പെക്ടർ സച്ചിദാനന്ദൻ,ജെ.എച്ച്.ഐമാരായ സജി, നാസർ, വൈസ് പ്രിൻസിപ്പൽ സി.പി.എ അബ്ദുൾ കരീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്‌സിൻ ചോലയിൽ, വളണ്ടിയർ ലീഡർ റിൻഷ എന്നിവർ പ്രസംഗിച്ചു.