
പെരിന്തൽമണ്ണ: കാദറലി ട്രോഫി സെവൻസ് ടൂർണമെന്റിന് ജനുവരി രണ്ടിന് തുടക്കമാവും. ടൂർണമെന്റിനുള്ളഒരുക്കങ്ങൾ പൂർത്തിയായി. 8,000 പേർക്ക് മത്സരം വീക്ഷിക്കാനാവും.ഈ വർഷം 21 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രാത്രി 7.30നാണ് മത്സരം. ആദ്യദിവസം സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലായിരിക്കും ഏറ്റുമുട്ടുക.നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിളംബര ജാഥവൈകിട്ട് നാലിന് പ്രസന്റേഷൻ ഹൈസ്കൂളിന് സമീപത്ത് നിന്ന് തുടങ്ങും.ലാഭം സ്പോർട്സിനും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. വാർത്താസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ മുനിസിപ്പൽ ചെയർമാൻ പി.ഷാജി, ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, ഇ.കെ. സലീം, എം. അസീസ്, എം.കെ. കുഞ്ഞയമു, എച്ച്. മുഹമ്മദ് ഖാൻ, കുറ്റീരി ഹസ്സൻ, കുറ്റീരി മാനു, ഡോ. നിലാർ മുഹമ്മദ്, യൂസഫ്, ഇവോക്കോ ഫാഷൻ മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത്, പച്ചീരി സുബൈർ, പച്ചീരി അബ്ദുൾകാദർ, അഡ്വ. സുനിൽ തോമസ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ഒരു ലക്ഷവും റണ്ണേർഴ്സ് അപ്പിന് അരലക്ഷം രൂപയും പ്രൈസ് മണിയായി നൽകുന്നത്.