
മലപ്പുറം: ലഹരിക്കെതിരെ കാവലാൾ എന്ന തലക്കെട്ടിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും അരീക്കോട് ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് അരീക്കോട് അങ്ങാടിയിൽ മനുഷ്യ മതിൽ തീർക്കും. പൊതുസമ്മേളനം സുല്ലമുസ്സലാം അറബിക് കോളേജ് ആംഫി തിയേറ്ററിൽ മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ.ലബീദ് നാലകത്ത്, നവാസ് ചീമാടൻ, എം.പി. റഹ്മത്തുള്ള അറിയിച്ചു.