dddd

മലപ്പുറം: നിർമ്മാണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി)​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം മൂന്നിന് മൂന്നാംപടിയിലുള്ള ക്ഷേമനിധി ഓഫീസിന് മുന്നിൽ ഏകദിന പട്ടിണി സമരം നടത്തും. രാവിലെ 10ന് എ.പി.അനിൽകുമാ‌ർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലദൈർഘ്യമില്ലാതെ വിതരണം ചെയ്യുക,​ പ്രസവകാല സഹായത്തിലെ വിവേചനം അവസാനിപ്പിക്കുക,​ സ്ത്രീ തൊഴിലാളികളെ മാറ്റിനിറുത്തുന്ന നയം തിരുത്തുക,​ ക്ഷേമനിധി ഫണ്ട് വകമാറ്റുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജയൻ അറക്കൽ,​ എൻ.പി.അസൈനാർ,​ കരിക്ക പൊറ്റക്കാട്,​ കൃഷ്ണൻ അറക്കൽ,​ മുഹമ്മദ് ഷാ അറിയിച്ചു.