charging-station
അബ്ദുൽ അസീസ് വീട്ടുമുറ്റത്തൊരുക്കിയ ചാർജ്ജിംഗ് സ്റ്റേഷൻ

കൊ​പ്പം​:​ ​ഇ​ല​ക്ട്രി​ക്​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള​ ​അ​ത്യാ​ധു​നി​ക​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​ൻ​ ​സ്വ​ന്തം​ ​വീ​ട്ടു​മു​റ്റ​ത്ത് ​സ​ജ്ജീ​ക​രി​ച്ച് ​പ്ര​വാ​സി.​ ​കൊ​പ്പം​ ​ക​രി​ങ്ങ​നാ​ട് ​സ്വ​ദേ​ശി​യും​ ​എ​ൻ​ജി​നി​യ​റു​മാ​യ​ ​അ​ബ്ദു​ൽ​ ​അ​സീ​സാ​ണ് ​അ​ത്യാ​ധു​നി​ക​ ​രീ​തി​യി​ൽ​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​ൻ​ ​ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​നാ​ലു​ ​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ഇ​രു​ ​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​പ്ര​ത്യേ​കം​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
സോ​ളാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ​പ്ര​കൃ​തി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​രീ​തി​യി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​സ​ർ​വീ​സ് ​സ്റ്റേ​ഷ​ന്റെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​മ​ലി​നീ​ക​ര​ണ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ത്തി​ന് ​കൂ​ടെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​സേ​വ​നം​ ​സു​താ​ര്യ​മാ​ക്കു​ന്ന​തി​നും​ ​ബു​ക്കിം​ഗി​നു​മാ​യി​ ​മൊ​ബൈ​ൽ​ ​റി​ല​ക്സ് ​ഇ​ല​ക്ട്രി​ക് ​എ​ന്ന​ ​മൊ​ബൈ​ൽ​ ​ആ​പ്ലി​ക്കേ​ഷ​നും​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ബി.​ടെ​ക് ​ഇ​ല​ക്ട്രി​ക് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ബാ​ച്ചു​കാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​അ​ബ്ദു​ൽ​ ​അ​സീ​സ് 32​ ​വ​ർ​ഷ​മാ​യി​ ​വി​ദേ​ശ​ത്താ​യി​രു​ന്നു.

സൗകര്യങ്ങളേറെ...

വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകദേശം ഒരു മണിക്കൂർ ആവശ്യമാണ്. അത്ര സമയം ഉപഭോക്താക്കൾക്ക് ആകർഷണീയമായ രീതിയിലാണ് അബ്ദുൽ അസീസ് സൗകര്യമൊരുക്കിയിരിക്കുന്നത്. മുതിർന്നവർക്കായി വിശ്രമകേന്ദ്രം, വീൽചെയർ സൗകര്യം, റീഡിംഗ് റൂം, പൂന്തോട്ടം, ടോയ്ലറ്റ്, കുട്ടികൾക്കായി ഉല്ലാസ കേന്ദ്രം, കുടുംബവുമായെത്തുന്ന യാത്രക്കാർക്ക് ചാർജിംഗ് വേളയിൽ വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടങ്ങളും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്.
കൂടാതെ വർക്ക് അറ്റ് ഹോം സംവിധാനത്തിൽ വിവിധ ഓഫീസ്, ഐ.ടി മേഖലകളിലായി ജോലി ചെയ്യുന്നവർക്ക് സർവീസ് സ്റ്റേഷനിൽ വൈ ഫൈ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.