agri

പാലക്കാട്: ജി​ല്ല​യി​ൽ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി ന​ടീ​ൽ സ​ജീ​വ​മാ​യി​രി​ക്കെ രാ​സ​വ​ള ക്ഷാ​മം രൂ​ക്ഷം. ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ഒന്നാം വ​ള​പ്ര​യോ​ഗം ന​ട​ത്താ​ൻ ക​ഴി​യാ​തെ രാ​സ​വ​ള​ത്തി​നാ​യി ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. അ​മി​ത​വി​ല കൊ​ടു​ത്താ​ലും വ​ളം കി​ട്ടാ​നി​ല്ലെന്ന് കർഷകർ പറയുന്നു. ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ്, യൂ​റി​യ എ​ന്നി​വ​ക്കാ​ണ് ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​ടി​സ്ഥാ​ന വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മിക്കു​ന്ന കൂ​ട്ടു​വ​ള​ങ്ങ​ൾ​ക്കും ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. കൃ​ഷി​ക്കാ​ർ വ​ള​ത്തി​നാ​യി ഏ​റെ ആശ്ര​യി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്ക് ഡി​പ്പോ​ക​ൾ പലതും ശൂന്യമാണ്. സ്വ​കാ​ര്യ വ​ളം വി​ൽ​പ​ന​ശാ​ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. എ​ന്നാ​ൽ അ​വ​ശ്യ​വ​ള​ങ്ങ​ൾ ഇ​വി​ടെ​യും കി​ട്ടാ​നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ രാ​സ​വ​ളം കി​ട്ടു​ന്ന​തി​നാ​ൽ മീ​നാ​ക്ഷി​പു​രം, പൊ​ള്ളാ​ച്ചി, ഗോ​പാ​ല​പു​രം, കോ​യ​മ്പ​ത്തൂ​ർ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​സ​വ​ള​ത്തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചിട്ടുണ്ട്. പാ​ട​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് വ​ള​പ്ര​യോ​ഗം ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ അ​ധ്വാ​നം വെ​റു​തെ​യാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ള്ള വി​ല വ​ർ​ധ​ന​യും ക്ഷാ​മ​വും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക്ഷാ​മം മു​ത​ലെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്. ലോ​റി വാ​ടക, ക​യ​റ്റി​റ​ക്ക് കൂ​ലി എ​ന്നി​വ വ​ർദ്ധി​ച്ച​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

പ്രതീക്ഷയോടെ നടീൽ തുടങ്ങി കർഷകർ

പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള നടീൽ തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. താളം തെറ്റിയ പെയ്യുന്ന മഴ കൃഷി പണികളെയും സാരമായി ബാധിക്കുന്നുണ്ട്.

പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് കൃഷിപ്പണികൾ തകൃതിയായി നടക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നേരത്തേ നടീൽ കഴിഞ്ഞു. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്​ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവുപോലെ ഇത്തവണ ജില്ലയിലെ ഡാമുകൾ ജലസമൃദ്ധിലായതിനാൽ കർഷകർ പ്രതീക്ഷയിലാണ്. ജില്ലയിൽ ശരാശരി 35,000 ഹെക്ടർ സ്ഥലത്താണ് രണ്ടാംവിള കൃഷിയിറക്കുന്നത്.