sndp
എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ പ്രവർത്തക കൺവെൻഷൻ യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തീകരിക്കുന്നതിന്റ ഭാഗമായി കൊല്ലങ്കോട് യൂണിയനിൽ അഞ്ചിന് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ യൂണിയൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. വട്ടേക്കാട് സംഗമം ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടിന് സ്വയം സഹായസംഘങ്ങൾക്കു ഒരു കോടി രൂപയുടെ വായ്പാ വിതരണവും നടക്കും. ചേർത്തലയിൽ കേരള ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന രജതജൂബിലി ആഘോഷത്തിന്റെ തത്സമയ കാഴ്ചയും ഒരുക്കും.

യൂണിയൻ പ്രവർത്തക കൺവെൻഷൻ യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. മുരളീധരൻ, എ. ശശീവൻ, എസ്. ദിവകാരൻ, എസ്. വത്സൻ, എം. നാരായണ സ്വാമി, എം. ബാലകൃഷ്ണൻ, വി. രതീഷ്, കെ. കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.