mla
കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിനു അനുവദിച്ചിട്ടുള്ള ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിക്കുന്നു

കൊപ്പം: കൊപ്പം കുടുംബാരോഗ്യ കേന്ദ്രം ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുമെന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. ഇതു വഴി 37.5 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടത്താൻ കഴിയുക .എം.എൽ.എ പ്രദേശിക ഫണ്ടിൽ നിന്ന് 8 ലക്ഷം അനുവദിച്ചു കൊണ്ട് കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിനു അനുവദിച്ചിട്ടുള്ള ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലീ രോഗങ്ങൾ സാർവ്വത്രികമായ ഈ കാലത്ത് ആരോഗ്യ പരിപാലനത്തിനു ഊന്നൽ നൽകിയ ചികിത്സാ സമ്പ്രദായങ്ങൾക്ക് സഹായകരമാവുമെന്ന നിലയിലാണ് ഈ 20-2021 വർഷത്തെ എം.എൽ എ പ്രാദേശിക ഫണ്ടിൽ നിന്നും ജിംനേഷ്യം അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പ്രസിഡന്റ് സജിതാ വിനോദ് അദ്ധ്യക്ഷത വഹിച്ചു.
കൊപ്പം സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ ഗീത റിപ്പോട്ടവതരിപ്പിച്ചു. വിളയൂർ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സിദ്ദിഖ് വിഷയവതരണം നടത്തി. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ ഡെപ്യൂട്ടി ഡി.എം.ഒ സെൽവരാജ്, പാലക്കാട് ഡി.പി.എം ടി.വി.റോഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാബിറ, പട്ടാമ്പിശ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മണികണ്ഠൻ നാലാം വാർഡ് മെമ്പർ ഷെഫീഖ്, നിർമ്മിതി കെന്ദ്ര പ്രൊജക്ട് എൻജിനീയർ ഗിരീഷ് തുടങ്ങിയവർ വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. കൊപ്പം ആശുപത്രിയെ ബ്ലോക്ക് തല ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതോടെ സ്‌പെഷലിസ്റ്റ് ഡോക്ടർമാർ അടക്കം കൂടുതൽ ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിൽ ലഭിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു എം.എൽ.എ അറിയിച്ചു.