
മണ്ണാർക്കാട്: സി.വി.ആർ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഹോം കെയർ പദ്ധതിക്കു തുടക്കമായി.ലോക ഭിന്നശേഷീ ദിനത്തോട് അനുബന്ധിച്ച് മണ്ണാർക്കാട് വിയ്യക്കുർശ്ശി ഫെയ്ത്ത് ഇന്ത്യാ സ്‌പെഷൽ സ്‌കൂൾ സംഘടിപ്പിച്ച അവയർനെസ് റണ്ണിന്റെ സമാപനവേദിയിൽ മണ്ണാർക്കാട് നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീറാണ് പരിപാടിക്കു തുടക്കം കുറിച്ചത്. എം.ഇ.എസ് കോളേജ് പരിസരത്ത് നിന്നാരംഭിച്ച അവയർനെസ്സ് റണ്ണിന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും എൻ.സി.സി അംഗങ്ങളും സ്‌കൂൾ അധികൃതരും ഹോസ്പിറ്റൽ പ്രതിനിധികളും നേതൃത്വം നൽകി. തുടർന്നു നടന്ന പരിപാടിയിൽ ഹോസ്പിറ്റൽ ചെയർമാൻ സി.വി. റിഷാദ്, സി.എ.ഒ സരേഷ്ബാബു തുടങ്ങിയവർ സംബന്ധിച്ചു. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീർ ലോഗോ പ്രകാശനവും ഫ്ളാഗോഫും നിർവഹിച്ചു. വീടുകളിൽ ഡോക്ടർമാരുടെ സന്ദർശനം, നഴ്സുമാരുടെ പരിചരണം, പാലിയേറ്റീവ് സേവനം, ലബോറട്ടറി സർവ്വീസ്, മരുന്നുകളുടെ ഡെലിവറി, ആരോഗ്യ പരിശോധനകൾ, കിടപ്പരോഗികൾക്കുള്ള ശുശ്രൂഷ, അവശ്യഘട്ടങ്ങളിൽ വാഹനസൗകര്യം, ടെലി കൺസൽട്ടേഷൻ, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളാണ് ആദ്യം ആരംഭിക്കുക.