kumanam

പാലക്കാട്: ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. വനവാസി വംശഹത്യാ നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി സംഘം അട്ടപ്പാടിയിൽ സന്ദർശനം നടത്തി. ശിശു മരണങ്ങൾ നടന്ന വീട്ടിയൂര്, കുറവൻ കണ്ടി എന്നീ വനവാസി ഊരുകളിൽ സംഘം സന്ദർശിച്ചു. ഐ.ടി.ഡി.പി, ഐ.സി.ഡി.എസ് ഓഫീസുകൾ, കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ ഇടങ്ങളിലും സംഘമെത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി..കൃഷ്ണകുമാർ , സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധകൃഷ്ണൻ, റിട്ട: ഹൈക്കോടതി ജഡ്ജസ് രവീന്ദ്രൻ, മുൻ വനിതാ കമ്മീഷൻ അംഗവും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീള ദേവി, ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യംരാജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.