 
ഷൊർണൂർ: പാലക്കാട് കേന്ദ്ര ഫീൽഡ് ഔട്ട് ബ്യൂറോയും കേരള സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് മുതിർന്ന പൗരൻമാർക്കായി ഷൊർണൂരിൽ കൊവിഡാനന്തര പ്രശ്നങ്ങളെ കുറിച്ചുള്ള ശിൽപശാലയും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജിന്റെ സഹകരണത്തോടെയാണ് ചികിത്സാ ക്യാമ്പ് നടത്തിയത്. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൊവിഡ് ചികിത്സകളെ കുറിച്ച് സമൂഹിക മാദ്ധ്യമങ്ങൾ വഴി ലഭിക്കുന്ന തെറ്റായ നിർദ്ദേശങ്ങൾ പിൻ തുടരരുതെന്ന് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മൃതി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വിഷ്ണു ആയുർവേദ കോളേജ് ഡയറക്ടർ ഡോ. എം. രാമചന്ദ്രൻ, ഡോ.എം. സിന്ധു, സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി ടി.എൻ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് പി.പി. മോഹനൻ, എം.ആർ. മണി, എം. സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.