ambulance

അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് കൈമാറി. 21 ലക്ഷം രൂപ വകയിരുത്തി നൽകിയ ആംബുലൻസിന് ഓക്സിജൻ വെന്റിലേറ്റർ സംവിധാനങ്ങൾക്കായി 12 ലക്ഷം രൂപ കൈമാറുകയുണ്ടായി. അട്ടപ്പാടിയിൽ വർധിച്ചു വരുന്ന ശിശുമരണങ്ങളിൽ സർക്കാർ വേണ്ടത്ര ഗൗരവമായി കാണുന്നില്ലെന്നും മൂന്നുമാസം മുമ്പാണ് ആംബുലൻസിനായി തുക വകയിരുത്തിയതെന്നും എം.പി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളടങ്ങിയ ആംബുലൻസിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഇടപെടുന്നതെന്നും വി.കെ.ശ്രീകണ്ഠൻ എം.പി കൂട്ടിച്ചേർത്തു.