
മണ്ണാർക്കാട്: പണമില്ലാത്തതിന്റെ പേരിൽ ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഊട്ടാം വിശക്കുന്നവരെ' എന്ന പദ്ധതിക്ക് മണ്ണാർക്കാട് തുടക്കമായി. മണ്ണാർക്കാട് പൊലീസിന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയിലെ മെസ്ബാൻ ഹോട്ടലിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഭക്ഷണത്തിന് ബുദ്ധിമുട്ടുവർക്ക് ഹോട്ടലിൽ സൗജന്യമായി ഭക്ഷണം നൽകും. ഹോട്ടൽ പ്രവർത്തിക്കുന്ന സമയത്തെല്ലാം ഈ സേവനം ലഭ്യമാക്കും. സന്മനസുള്ള പൊതുജനങ്ങൾക്ക് ഹോട്ടലിൽ വച്ചിരിക്കുന്ന ബോക്സിൽ സംഭാവന കൂപ്പൺ നിക്ഷേപിക്കാനും സൗകര്യമുണ്ട്. എന്നാൽ മദ്യപാനികൾക്കും സാമൂഹിക വിരുദ്ധർക്കും സൗജന്യ ഭക്ഷണം നൽകില്ലെന്ന് ഹോട്ടൽ മാനേജ്‌മെന്റ് നിഷ്‌കർഷിച്ചിട്ടുണ്ട്. അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, നഗരസഭ ചെയർമാൻ ഫായിദ ബഷീർ, മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ അജിത്ത് കുമാർ എന്നിവർ ചേർവ്വ് പദ്ധതി ഉദ്ഘാടനം ചെയ്തു. മെസ്ബാൻ ഹോട്ടൽ ഉടമ മിൻഷാദ്, ഏകോപന സമിതി ഭാരവാഹികളായ ബാസിത്ത് മുസ്ലീം, രമേഷ് പൂർണ്ണിമ, ഷമീർ, വി.കെ.എച്ച്.ഷമീർ, ഉണ്ണി എന്നിവർ പങ്കെടുത്തു.