chitor
നാഷണൽ സിവിൽ ഡിഫൻസ് ദിനത്തോട് അനുബന്ധിച്ച് ചിറ്റൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് പതാക ഉയർത്തുന്നു.

ചിറ്റൂർ: 59-ാമത് നാഷണൽ സിവിൽ ഡിഫൻസ് ദിനത്തോട് അനുബന്ധിച്ച് ചിറ്റൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് ദിനാഘോഷ പരിപാടികൾ നടത്തി. ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് പതാക ഉയർത്തി. സിവിൽ ഡിഫൻസ് അംഗങ്ങളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുകയും സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്), ഓഫീസർമാരായ ജെയ്സൺ ഹില്ലാരയോസ്, എ. ഗിരി, കോ-ഓർഡിനേറ്റർ കണ്ണദാസ, സിവിൽ ഡിഫൻസ് ചീഫ് വാർഡൻ ടി.കെ. ഷിഹാബുദ്ദീൻ, ഡിവിഷണൽ വാർഡൻ സി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.