camp
ആംസ്റ്റർ മെഡിസിറ്റിയും സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്സും സംയുക്തമായി അട്ടപ്പാടിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്.

അഗളി: ആംസ്റ്റർ മെഡിസിറ്റിയും സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്സും സംയുക്തമായി അട്ടപ്പാടിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വരകംപാടി, ഗോഞ്ചിയൂർ, പാലൂർ, ചിണ്ടക്കി മേഖലകളിലായി നിരവധി രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി. ഗൈനക്കോളജിസ്റ്റ്, ചിൽഡ്രൻസ് സ്‌പെഷലിസ്റ്റ്, ജനറൽ ഡോക്ടർ ഉൾപ്പെടെ 15 അംഗ മെഡിക്കൽ ടീം ക്യാമ്പിൽ പങ്കെടുത്തു. 20 ലക്ഷം രൂപ ചെലവിൽ ശസ്ത്രക്രിയ വേണ്ടിവരുന്ന ആറ് കുട്ടികളെ മെഡിക്കൽ ടീം സൗജന്യ ചികിത്സയ്ക്കായി ആംസ്റ്റർ മെഡിസിറ്റി ഏറ്റെടുത്തു. വി.കെ. ശ്രീകണ്ഠൻ എം.പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.