camp
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഉർജ്ജ കിരൺ കാമ്പെയിൻ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: എനർജി മാനേജ്‌മെന്റ് സെന്റർ തിരുവനന്തപുരം, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് കേരള, ഗോ ഇലക്ട്രിക് കാമ്പെയിൻ ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഉർജ്ജ കിരൺ കാമ്പെയിൻ സംഘടിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, എ. രാജൻ, സായി രാധ, മുഹമ്മദ് റാഫി, എ.എം. രാമകൃഷ്ണൻ, അജിത് കുമാർ, നിഖിൽ ബാബു, ഡോ. പി.യു. രാമാനന്ദ്, എം.പി. നികേത് എന്നിവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും റോട്ടറി ക്ലബ് സൗജന്യമായി എൽ.ഇ.ഡി.പി ബൾബ് നൽകി.