inogration
കൊല്ലങ്കോട് സംഘടിപ്പിച്ച ഡ്രോൺ മുൻനിര പ്രദർശനം കെ.ബാബു എം.എൽ.എ ഉദ്ഘടാനം ചെയ്യുന്നു.

കൊല്ലങ്കോട്: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്, കൊല്ലങ്കോട് കൃഷിഭവൻ പരിധിയിലെ വാഴപ്പുഴ, മാമണി പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലക പ്രയോഗത്തിന്റെ മുൻനിര പ്രദർശനം സംഘടിപ്പിച്ചു. പ്രകൃതി ഫാർമേഴ്സ് ക്ലബ് അംഗവും കർഷകനുമായ മധു മണ്ണാമ്പള്ളത്തിന്റെ കൃഷിയിടത്തിൽ കെ. ബാബു എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. കെ.വി. സുമിയ, പ്രകൃതി ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ, കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ ജാനറ്റ് ഡാനിയൽ, കൊല്ലങ്കോട് കൃഷി ഓഫീസർ വ്യാസ്, വടവന്നൂർ കൃഷി ഓഫീസർ ബഷീർ അഹമ്മദ്, പെരുവെമ്പ് കൃഷി ഓഫീസർ ടി.ടി. അരുൺ, ആർ.ശിവൻ തുടങ്ങിയവർ പങ്കെടുത്തു.