 
മണ്ണാർക്കാട്: ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ആദരാഞ്ജലികൾ അർപ്പിച്ചു.കല്ലടി കോളേജ് പ്രിൻസിപ്പൽ എ.എം ശിഹാബ്, കെ.ഗോപാലകൃഷ്ണൻ,ലെഫറ്റനൻറ്റ് ഡോ.ടി.കെ ജലീൽ,ലെഫറ്റനൻറ്റ് പി.സൈതലവി,കല്ലടി കോളേജിലെ 9കെ നേവൽ എൻ.സി.സി യൂണിറ്റ് കേഡറ്റുകൾ,എൻ.സി.സി ആർമി വിംഗ് യൂണിറ്റ് കേഡറ്റുകൾ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.