laptop
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കടമ്പഴിപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ പഠന മികവിനായി നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗവ.യു.പി സ്‌കൂളിലെ എട്ട് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. കെ. പ്രേംകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാസ്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ നാരായണൻകുട്ടി, അനീഷ്, രമണി, പി.ടി.എ പ്രസിഡന്റ് അബ്ദുൾ സുൽത്താൻ, വിജയ കേശവൻ, പ്രധാനാദ്ധ്യാപകൻ ഗോപാലകൃഷ്ണൻ, സനോജ് സംസാരിച്ചു.