 
രാജ്യാന്തര അഴിമതിവിരുദ്ധ ദിനാചരണം മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സമൂഹം അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ്, എലവഞ്ചേരി വി.ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിലെ ആൻഡി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തശ്ശൻ കോളേജ് സൊസൈറ്റി സെക്രട്ടറി അഡ്വ. പി.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.എ. ചന്ദ്രനെ ആദരിച്ചു. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ് കോ-ഓർഡിനേറ്റർ വി.പി. കുര്യാക്കോസ്, അഡ്വ. സന്തോഷ്, ഗോപാലകൃഷ്ണൻ, ബോബി ജേക്കബ്, സി.എസ്.ഷീന, റിയ എന്നിവർ പങ്കെടുത്തു.