
കൂറ്റനാട്: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ തൃത്താല മേഖല നേതൃത്വ പരിശീലന ക്യാമ്പ് നാളെ നടക്കും. ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിലാണ് പരിശീലന ക്യാമ്പ് നടക്കുക. രാവിലെ 9.30ന് കൂറ്റനാട് വ്യാപാര ഭവനിൽ ആരംഭിക്കുന ക്യാമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗുരുദേവ ധർമ്മ പ്രബോധകൻ പ്രൊഫ. ടി.പി. രവീന്ദ്രൻ, യൂത്ത് വിംഗ് ജില്ലാ ചെയർമാൻ രാജപ്രകാശ് എന്നിവർ ക്ലാസെടുക്കും.