
പാലക്കാട്: പട്ടികജാതിക്കാർക്കുള്ള ഭവന പദ്ധതികൾ മുതലമടയിൽ അട്ടിമറിക്കുകയാണെന്ന് എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു. മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിവാസികൾ ഭൂമിക്കും വീടിനും വേണ്ടി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ടുള്ള കളക്‌ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ആർ.എച്ച്.എം ചെയർപഴ്സൺ സലീന പ്രക്കാനം അദ്ധ്യക്ഷയായി. കെ.പി.സി.സി വൈസ് പ്രിസിഡന്റ് വി.പി. സജീന്ദ്രൻ, സുമേഷ് അച്യുതൻ, നീളിപ്പാറ മാരിയപ്പൻ, എസ്. ശിവരാജ്, സജീവൻ കള്ളിചിത്ര, മോഹൻദാസ് പറളി, ഇ.ടി.കെ. വത്സൻ, രമേഷ് നന്മണ്ട, പ്രദീപ് നെന്മാറ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിവിധ രാഷ്ട്രീയസാമൂഹിക സംഘടനാ നേതാക്കൾ, ആദിവാസി ദളിത് സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.