inogration
എ.ഐ.വൈ.എഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്പത്ത് നടന്ന ജയപ്രകാശ് അനുസ്മരണം സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ.കെ. സൈതലവി ഉദ്ഘാടനം ചെയ്യുന്നു.

കൊപ്പം: എ.ഐ.വൈ.എഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്പത്ത് രക്തസാക്ഷി ജയപ്രകാശ് അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ.കെ. സൈതലവി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ, കൊപ്പം മേഖലാ പ്രസിഡന്റ് ബിന്ദു ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പട്ടാമ്പി മണ്ഡലം സെക്രട്ടറി ഇ.പി. ശങ്കരൻ, കൊപ്പം എൽ.സി സെക്രട്ടറി കരുണാകരൻ, അഗസ്റ്റ്യൻ, ഫവാസ് എന്നിവർ പങ്കെടുത്തു.