inogration

ശ്രീകൃഷ്ണപുരം ടി.കെ.ഡി സ്മാരക വായന ശാലയിൽ നടന്ന മനുഷ്യാവകാശ ദിനാചരണം റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ ഉണ്യേൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: മനുഷ്യാവകാശ സംരക്ഷണവേദി, ടി.കെ.ഡി സ്മാരക പൊതുജന വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനം ആചരിച്ചു. കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മനുഷ്യാവകാശത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഭരണഘടനയും നീതിന്യായ വ്യവസ്ഥയും കാലത്തിനനുസരിച്ച് പരിരക്ഷിക്കപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. ദിനാചരണം റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ ഉണ്യേൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംരക്ഷണ വേദി സെക്രട്ടറി ബി.പി.ദേവസി അദ്ധ്യക്ഷത വഹിച്ചു.
റിട്ട. ശാസ്ത്രജ്ഞൻ വേണുഗോപാലൻ, വി.എൻ. കൃഷ്ണൻ, വി.കെ. രാധാകൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ, സതീനമ്പീശൻ, എം. ചാമി, പി.ജനാർദ്ദനൻ, പി. ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.