inogration
മലമ്പുഴ, മന്തക്കാട് ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ നടത്തിയ പ്രതിഷേധ സത്യഗ്രഹ സമരം കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വില വർദ്ധനവ്, അട്ടപ്പാടി ശിശുമരണം എന്നിവയിൽ പ്രതിഷേധിച്ച് മലമ്പുഴ, മന്തക്കാട് ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പ്രതിഷേധ സത്യഗ്രഹ സമരം നടത്തി. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി. പ്രീത അദ്ധ്യക്ഷത വഹിച്ചു. ബാലജന ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. മലമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രവീന്ദ്രൻ, വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ജനറൽ കൺവീനർ കെ. അജിത, എസ്. സൈലാവുദീൻ, എം.ജി. സുരേഷ് കുമാർ, സുരഭി ഉണ്ണിക്കൃഷ്ണൻ, കെ. കോമളവല്ലി എന്നിവർ പങ്കെടുത്തു.