sndp
ഒറ്റപ്പാലത്ത് ദൈവദശകം കൂട്ടായ്മ നടത്തിയ എന്റെ ഗുരു നൃത്ത ക്യാമ്പ് സ്വാമി സുനിൽദാസ് ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം: ഗുരുദേവ കൃതികൾക്ക് ഭാരതീയ നാട്യകലകളിലൂടെ നൃത്താവിഷ്‌കാരം നൽകി ദൈവദശകം കൂട്ടായ്മ. 200ഓളം നർത്തകർ പങ്കെടുത്ത 'എന്റെ ഗുരു' ക്യാമ്പ് മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ മുഖ്യാതിഥിയായി.
കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 100 ലോകഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുരു കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ അദ്ധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഗുരുധ്യാനം, ഗുരുസന്ദേശം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നതെന്നു സംഘാടക സമിതി ചെയർപേഴ്സൺ രമ്യ അനൂപ് പറഞ്ഞു.