കൊല്ലങ്കോട്: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് കഞ്ചാവ് നൽകുകയും കാരിയറായി ഉപയോഗിക്കുകയും ചെയ്യുന്ന ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ. പുതുനഗരം പിലാത്തൂർ മേട്ടിലെ ഷമീറിനെയാണ് (22) പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കൊടുവായൂർ മരിയൻ കോളേജിന് സമീപത്തു നിന്നും 16 വയസുകാരനെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷമീർ പിടിയിലായത്.