sndp
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നു

പാലക്കാട്: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. ജില്ലാ ചെയർമാൻ എ. രാജപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കൺവീനർ നിവിൻ ശിവദാസ് സ്വാഗതം പറഞ്ഞു. കേന്ദ്രസമിതി അംഗം സുജീഷ്.എസ്, ജില്ലാ ഭാരവാഹികളായ ഹരിഹരസുധൻ, സജീഷ്.എസ്, സുരേഷ്.വി, പ്രണവ് ആലത്തൂർ, ബിജു കുഴൽമന്ദം, പ്രജീഷ് പ്ലാക്കൽ, പ്രത്യുഷ് കുമാർ, ചന്ദ്രൻ വാക്കട, സുനിൽകുമാർ, അനിൽകുമാർ, ഗിരീഷ് വാഴക്കോട്, പ്രശാന്ത് എസ്, ശബരി, വിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.