fire
കോങ്ങാട് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീപിടിത്തമുണ്ടായ റബ്ബർ പുകപ്പുരയിലെ തീയണയ്ക്കുന്നു.

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ എൻജിനിയറിംഗ് കോളേജിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരക്ക് തീ പിടിച്ച് നാശനഷ്ടം. കോട്ടായി വീട്ടിൽ ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ പുക പുരയാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തത്തിൽ കത്തി നശിച്ചത്. 800 റബർ ഷീറ്റുകളും 10 അടി നീളവും 6 അടി വീതിയുമുള്ള പുകപ്പുരയും പൂർണ്ണമായും കത്തിനശിച്ചു. കോങ്ങാട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. രണ്ടു ലക്ഷം രൂപയോളം നാശ നഷ്ടമുണ്ടായതായി ഉടമ അറിയിച്ചു. പുകപ്പുരയിലെ ഉണക്കാനിട്ട ഷീറ്റ് തീയിൽ വീണതാകാം അപകടകാരണമെന്നാണ് നിഗമനം.