 
മംഗലംഡാം: എസ്.എൻ.ഡി.പി യോഗം കടപ്പാറ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠയുടെ 16-ാമത് വാർഷിക മഹോത്സവം സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ നാരായണ പ്രസാദ് തന്ത്രിയുടെ മുഖ്യ കർമ്മികത്വത്തിൽ നടന്നു. മഹോത്സവത്തോട് അനുബന്ധിച്ച് പള്ളി ഉണർത്തൽ, ഗണപതി ഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, നവകലശം, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം, അനുഗ്രഹപ്രഭാഷണം, ശിങ്കാരിമേളത്തോടെയുള്ള ഘോഷയാത്ര എന്നിവ നടന്നു.