sndp
എസ്.എൻ.ഡി.പി യോഗം തൃത്താലയിൽ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൂറ്റനാട്: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ തൃത്താല മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം കെ.ആർ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എം.സി. മനോജ്, അഭയാനന്ദ സ്വാമികൾ, ടി.പി. രാമചന്ദ്രൻ, പ്രവീൺ കണ്ടംമ്പുള്ളി, കെ.സി. ചന്ദ്രൻ, മനു കോതച്ചിറ, കെ.സി. ഗിരിജ എന്നിവർ സംസാരിച്ചു. ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രൊഫ: ടി.പി. രവീന്ദ്രൻ, രാജപ്രകാശ് എന്നിവർ ക്ലാസെടുത്തു.