anumodanam
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ ഹൻഫ ഫാത്തിമയ്ക്ക് ഉപഹാരം നൽകി അനുമോദിക്കുന്നു.

കൊല്ലങ്കോട്: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സത്തിൽ പാലക്കാട് റവന്യൂ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടിയ കൊല്ലങ്കോട് ബി.ആർ.സി പരിധിയിലെ പല്ലാവൂർ ഗവ. എൽ.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി എച്ച്.ഹൻഫ ഫാത്തിമയെ അനുമോദിച്ചു. ചടങ്ങിൽ പ്രധാനദ്ധ്യാപിക ടി.ഇ.ഷൈമ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് എസ്.ജയ, സ്റ്റാഫ് സെക്രട്ടറി ബി.ഗീത, എസ്.ആർ.ജി കൺവീനർ എം.ടിന്റു, കെ.ശ്രീജമോൾ, ഡി.പ്രിയസൂന, കെ.ഗിരിജ, എം.രജീഷ, ടി.വി. പ്രമീള, ധനലക്ഷ്മി എന്നിവർ പങ്കെടുത്തു.