temple
കൊല്ലങ്കോട് പുലിക്കോട് അയ്യപ്പൻ കാവിൽ ആറാട്ടിനോട് മുന്നോടിയായി നടക്കുന്ന അലച്ചം കെട്ടൽ മേൽശാന്തി വിഷ്ണു നമ്പൂതിരി നിർവഹിക്കുന്നു.

കൊല്ലങ്കോട്. ജനുവരി 5ന് നടക്കുന്ന കൊല്ലങ്കോട് പുലിക്കോട് അയ്യപ്പൻ കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രസന്നിധിയിൽ അലച്ചം കെട്ടൽ (കൊടിയേറ്റം) ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ഭക്തരും പങ്കെടുത്തു. അലച്ചം കെട്ടലിനു ശേഷം നടന്ന നോട്ടീസ് പ്രകാശനം വിഷ്ണു നമ്പൂതിരി ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി കോതാണ്ഡത്ത് ഗംഗാധരമേനോന് നൽകി നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ. ഗംഗാധരൻ, എൻ. വിദ്യാധരൻ, സി.എസ്. രവി എന്നിവർ സംബന്ധിച്ചു.