
പാലാ: എം.ജി സർവകലാശാല അത് ലറ്റിക് മീറ്റിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് തുടരുകയാണ് സി. ചാന്ദ്‌നി. ഏഴുവർഷത്തോളം സംസ്ഥാന സ്‌കൂൾ കായികമേളയിൽ 3000,1500, 800 ദീർഘദൂര ഓട്ടമത്സരങ്ങളിലും 1500 മീറ്ററിൽ ദേശീയ മത്സരത്തിലും അന്തർദേശീയ മത്സരത്തിലും സ്വർണം നേടിയിട്ടുണ്ട്. ആദ്യമായാണ് സർവകലാശാലാ കായികമേളയിൽ പങ്കെടുക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒന്നാംവർഷ ഇംഗ്‌ളീഷ് ബിരുദ വിദ്യാർത്ഥിനിയായ ചാന്ദ്നി പാലക്കാട് ചിറ്റൂർ ലീലാനിവാസിൽ തയ്യൽത്തൊഴിലാളിയായ ചന്ദ്രന്റെ മകളാണ്. കോളേജിലെ കായിക വകുപ്പ് മേധാവി ഡോ. ജോർജ് ഇമ്മാനുവലിന്റെ കീഴിലാണ് പരിശീലനം.