
അലനല്ലൂർ: കേരള മെഡിക്കൽ എൻട്രൻസ്, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്‌കൗട്ട് അംഗം കെ.ജിയാദിനെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് അനുമോദിച്ചു. എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന മാർക്കാണ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗമായ ജിയാദ് നേടിയത്. അനുമോദന സമ്മേളനം അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ എൻ.അബ്ദുന്നാസർ, കെ. കെ. രാജ്കുമാർ, ഒ.മുഹമ്മദ് അൻവർ, പ്രജിത ശ്രീകുമാർ, പി.അൻഷിദ്, ഒ.കെ.ഷംന എന്നിവർ സംസാരിച്ചു. പി.അദ്നാൻ, പി.അദീബ്, പി.ആർ.അലിന, പി.പി.നിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.