
പെരുങ്ങോട്ടുകുറിശ്ശി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുങ്ങോട്ടുകുറിശ്ശി യൂണിറ്റ് തിരഞ്ഞെടുപ്പ് പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ഇന്ന് ഉച്ചയ്ക്ക് 2.30ന് പരുത്തിപ്പുള്ളി വ്യാപാര ഭവനിൽ നടക്കും. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ യൂണിറ്റ് പരിധിയിലെ കടകൾക്ക് മുടക്കമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് വി.എം.ലത്തീഫ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.പി.എസ് സുന്ദരപതിയാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വ്യാപാരികളുടെ മക്കളെ അവാർഡ് നൽകി അനുമോദിക്കും. തുടർന്ന് കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ബാബു മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.എ.മുഹമ്മദ് കുട്ടി, യൂണിറ്റ് ട്രഷറർ സി.എൻ.മണികണ്ഠൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മുളയൻകാവ് മുഖ്യ വരണാധികാരിയാവും.