clndr

ഷൊർണൂർ: കോഴിക്കോട് കശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വേദ വിദ്യാ പ്രകാശൻ പുറത്തിറക്കിയ വൈദിക കലണ്ടറിന്റെ പ്രകാശന കർമ്മം ഷൊർണൂരിൽ ആത്മീയ പണ്ഡിത കെഴുക്കൂട്ട് ഗോപാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. കശ്യപാശ്രമം മഠാധിപതി എം.ആർ. രാജേഷാണ് വൈദിക കലണ്ടറിന്റെ പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കശ്യപാശ്രമം അംഗം നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സി മധുസൂദനൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രിയ, രാജീവ് എന്നിവർ സംസാരിച്ചു.