
പട്ടാമ്പി: മാജിക് എന്ന കൺക്കെട്ടിലൂടെ ഇന്ത്യ ബുക്ക് ഒഫ് റിക്കാർഡും മാജിക്ക് ബുക്ക് ഒഫ് റിക്കാർഡും നേടിയിക്കിയിരിക്കുകയാണ് പട്ടാമ്പി പെരുമുടിയൂർ കുണ്ടുകാട്ടുപറമ്പിൽ രവീന്ദ്രൻ, രജനി ദമ്പതികളുടെ മകനായ കൈലാസ് നാഥ്. 
ഒരു മിനിറ്റിൽ ഏറ്റവുമധികം മാജിക്കുകൾ അവതരിപ്പിച്ചാണ് കൈലാസ് നാഥ് റിക്കാർഡിന് അർഹനായത്. അപ്രത്യക്ഷമാകുകയും രൂപമാറ്റം വരുത്തുകയും തുടങ്ങി 20 മാജിക്കുകളാണ് ഒരു മിനിറ്റിനകം കൈലാസ് അവതരിപ്പിച്ചത്.
റിക്കാർഡിലേക്ക് എത്താൻ പ്രചോദനമായത് അച്ഛൻ രവീന്ദ്രനാണ്. ആറു വർഷമായി കൈലാസ് ജാലവിദ്യ അഭ്യസിക്കുന്നു. മജീഷ്യൻ ബഷീർ സാറിന്റെ കീഴിൽ ജാലവിദ്യ അഭ്യസിച്ചിരുന്ന കൈലാസ് നാഥ് ഇപ്പോൾ മേഴത്തൂർ ആനന്ദിന്റെ കീഴിലാണ് ജാലവിദ്യ അഭ്യസിക്കുന്നത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് കൈലാസ് നാഥ് ഈ നേട്ടം സ്വന്തമാക്കിയത്. 
പട്ടാമ്പി പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സൂര്യനാഥ്, ശിവാനി എന്നിവരാണ് സഹോദരങ്ങൾ.