
പാലക്കാട്: കേരള ഫയർ സർവീസ് അസോസിയേഷൻ പത്താമത് പാലക്കാട് മേഖലാ സമ്മേളനം ആർ.ആർ.ശരത് നഗറിൽ നടന്നു. പൊതുസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശിഷ്ട സേവന മെഡൽ ജേതാക്കളെ മന്ത്രി ആദരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയ ജീവനക്കാരുടെ മക്കൾക്കുള്ള പാരിതോഷികങ്ങൾ എ.പ്രഭാകരൻ എം.എൽ.എ, അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ എന്നിവർ ചേർന്ന് നൽകി. കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് എൽ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖല ജോയിൻ സെക്രട്ടറി വി.പ്രണവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫയർ ഓഫീസർ ജെ.എസ്.സുജിത് കുമാർ, കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് എ.ഷജിൽ കുമാർ, സംസ്ഥാന ട്രഷറർ ടി.ഗോപി, എം.എസ്.ബിജോയ്, കെ.എസ്.നവീൻ, ബി.ഹരികുമാർ, വി.കണ്ണദാസ് എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം കെ.എഫ്.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.