radham

കൊല്ലങ്കോട്: കൊടുവായൂർ കേരളപുരം വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഒന്നാം തേര് രഥ പ്രയാണം നടത്തി.ധനു മാസത്തിലെ തിരുവാതിരനാളിൽ പുലർച്ചെ നടന്ന ആർദ്രാദർശനം നടത്തി. തുടർന്ന് രഥാരോഹണത്തിന്റെ ചടങ്ങുകൾ പൂർണാഭിഷേകം ദേവകളെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ ക്ഷേത്ര പ്രദക്ഷിണം നടത്തി ഉപചാരപൂർവം രഥങ്ങളിലേക്കാനയിച്ചു. രഥാരോഹണത്തിനു ശേഷം ഭക്തർ രഥങ്ങളെ വലം വെച്ചു.താരു മഞ്ജനം ആന എഴുന്നള്ളത്ത് രഥ പ്രയാണം ദീപാരാധന എന്നിവ നടന്നു. ഇന്ന് രഥ രണ്ടാം തേര് മഹോത്സവം ഉച്ചയ്ക്ക് 2.30 മുതൽ ഗോകുലതെരുവിൽ നിന്ന് രഥങ്ങൾ ഗ്രാമ പ്രദക്ഷിണം നടത്തും.