
കൊല്ലങ്കോട്: സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഗായത്രി പുഴപ്പാലത്തിനെ കുറുകെയുള്ള ഊട്ടറ പാലവും ഊട്ടറ റെയിൽവേ മേൽപ്പാലത്തിന്റേയും നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായവും സാമൂഹിക പ്രത്യാഘാതപഛനവും നടത്തി.ഊട്ടറശ്രീ മൂകാംബിക മില്ലിൽ നടത്തിയ മേൽപ്പാല നിർമ്മാണത്തിന്റെ പൊതുഅഭിപ്രായത്തിൽ അമ്പതോളം പേർ പങ്കെടുത്തു. മേൽപ്പാലം വരുന്നതോടെ ഇരുപതോളം കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അനുബന്ധമായി തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളും ഉൾപ്പെടുന്നതിനാൽ മതിയായ നഷ്ട പരിഹാരം നൽകുന്നതുമായി സംബന്ധിച്ചുള്ള ചർച്ചകൾ നടത്തി ഉദ്യോഗസ്ഥർ മറുപടി നൽകി.ഊട്ടറപുഴപ്പാലത്തിന് 0.28 75 ഹെക്ടർ സ്ഥലവും മേൽപ്പാലത്തിനെ 0.9535 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.പദ്ധതിക്കായി സ്ഥലം നൽകുമ്പോൾ നാല് സെന്റുള്ളവർ 3 സെന്റ് ഏറ്റെടുത്താൽ ഒരു സെന്റ് നഷ്ടമാകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കലക്ടർക്ക് അപേക്ഷ നൽകിയാൽ പരിഹരിക്കും എന്നും ഉറപ്പു നൽകി.കൂടാതെ പുനരദ്ധിവാസ പദ്ധതികൾക്ക് പ്രത്യേക പാക്കേജും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ മേൽപ്പാലം അത്യാവശ്യമാണെന്നും പദ്ധതി നടപ്പിൽ വരണമെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടപ്പോൾ പദ്ധതി വരുന്നതിൽ എതിർപ്പാണെന്നും വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സക്കീർ ഹുസൈൻ പറഞ്ഞു. പദ്ധതി അലൈമെന്റ് ഭേദഗതി വരുത്തിയാൽ കൂടുതൽ വീടുകൾക്ക് നാശനഷ്ടമില്ലാതെയും സർക്കാർ നഷ്ടപരിഹാര ധനസഹായം നൽകുന്നത് ഒഴിവാക്കാൻ കഴിയുമെന്നും അഭിപ്രായം ഉയർന്നു.കെ.ബാബു എം എൽ എ .ബ്ലോക്ക് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ.ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്.പഞ്ചായത്ത് അംഗങ്ങളായ രാജീവ് മഹേഷ് റോഡ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡെപ്യൂട്ടി കലക്ടർ പി.രാജൻ ഡെപ്യൂട്ടി തഹ്സിൽദാർ എം.വി.മാത്യു.സൈറ്റ് എഞ്ചിനീയർ ഇ.എ.ആഷിദ് സ്‌പെഷൽ താഹ്സിൽദാർ എം.എസ്.വി ജയകുമാർ.ജൂനിയർ സൂപ്രണ്ട് കെ.എം സീമന്തിനി റവന്യൂ ഇൻസ്‌പെക്ടർ എ .ശിവ പ്രകാശ് സമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റ് ചെയർമാൻ സാജു പ്രോഗ്രാം ഓഫീസർ രാകേഷ് നായർ സ്മിത നായർ എന്നിവർ പങ്കെടുത്തു.