fire

നഗരപരിധിയിൽ 12 തീപിടിത്തം

പാലക്കാട്: വേനൽ തുടങ്ങുന്നതുമുമ്പേ ജില്ലയിലെ പലയിടത്തും തീ പിടിത്തം റിപ്പോർട്ട് ചെയ്ത് തുടങ്ങി. ഡിസംബർ 20 പിന്നിടുമ്പോഴേക്കും 30 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇൻസിഡന്റ്‌ കോളുകൾ 59 എണ്ണവും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ നഗരപരിധിയിൽ മാത്രം 12 ഫയർ കോളുകളും 11 ഇൻസിഡന്റ്‌ കോളുകളും റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു. വരുംമാസങ്ങളിൽ ചൂട് കൂടുന്നതിനനുസരിച്ച് തീപിടിത്തം വർദ്ധിക്കാൻ സാധ്യതയേറെയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് മിക്ക തീപിടിത്തത്തിന് കാരണമാകുന്നത്. പാതയോരങ്ങളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ ഇത്തരം പ്രവൃത്തികളിൽ നിന്ന് പിന്മാറണമെന്നും അധികൃതർ പറഞ്ഞു.

ചൂട് കൂടിയാൽ വെള്ളത്തിനും ക്ഷാമം

സാധാരണ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് തീപിടിത്തം കൂടുതൽ. വേനൽ കടുക്കുന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറയും. നിലവിൽ ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നത് കനാലുകൾ വഴിയാണ്. മലമ്പുഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫ്‌ളോട്ട് പമ്പ് ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. ക്ഷാമം നേരിടുന്ന സമയങ്ങളിൽ പൊതുജലാശയങ്ങൾ കൂടാതെ സ്വകാര്യ കിണറുകളെകൂടി ആശ്രയിക്കേണ്ടി വരും.

ശ്രദ്ധിക്കണേ

●വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.

●മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

●പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.

●ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീ പൂർണമായി അണയ്ക്കാതെ പരിസരത്തു നിന്നു മാറരുത്.

●സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുകയും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.

●രാത്രിയിൽ തീ ഇടാതിരിക്കുക.

സ്റ്റേഷൻ- ഫയർകോൾ- ഇൻസിഡന്റ്‌കോൾ (ഡിസംബർ 20 വരെ)

പാലക്കാട്- 12- 11

കഞ്ചിക്കോട്- 05- 13

ആലത്തൂർ- 02- 01

ഷൊർണൂർ- 02- 03

മണ്ണാർക്കാട്- 04- 10

വടക്കഞ്ചേരി- 01- 03

ചിറ്റൂർ- 01- 05

കൊല്ലങ്കോട്- 01- 04

കോങ്ങാട്- 01- 04

പട്ടാമ്പി- 01- 05

വേനൽ കനക്കുന്നതിനു മുമ്പേ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ഇത്തരം സ്ഥലങ്ങളുടെ പരിസരത്ത് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കുക. ഒഴിഞ്ഞ പറമ്പുകളിലെ കുറ്റിച്ചെടികളും പുല്ലും കത്തിക്കുമ്പോൾ തീ അണഞ്ഞു എന്ന് ഉറപ്പുവരുത്തണം. ചെറിയ തീപൊരി മതി വലിയ അപകടങ്ങൾ ഉണ്ടാകാൻ.

- വി.കെ. ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ​ ​തു​ണി​ ​ക​ട​യ്ക്ക് ​തീ​പി​ടി​ച്ചു.

കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ടൗ​ണി​ലെ​ ​വ​സ്ത്ര​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​ന് ​തീ​പി​ടി​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​ ​വ​രു​ന്ന​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​അ​ഗ്നി​ക്കി​ര​യാ​യി.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​നു​ ​എ​തി​ർ​വ​ശ​ത്തു​ള്ള​ ​എ.​എ​ൻ.​യു​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​'​വി​നാ​യ​ക​ ​ഡ്ര​സ്'​ ​എ​ന്ന​ ​വ​സ്ത്ര​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​മാ​ണ് ​അ​ഗ്നി​ക്കി​ര​യാ​യ​ത്.​ ​വൈ​കീ​ട്ട് ​ഏ​ഴു​ ​മ​ണി​യോ​ടെ​ ​ഉ​ട​മ​സ്ഥ​നാ​യ​ ​ആ​ർ.​വി.​പി​ ​പു​തൂ​ർ​ ​സ്വ​ദേ​ശി​ ​ക​തി​രേ​ശ​ൻ​ ​ക​ട​ ​അ​ട​ച്ച് ​പോ​യി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷ​മാ​ണ് ​തീ​ ​പ​ട​ർ​ന്ന​ത്.​ ​സം​ഭ​വം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​നാ​ട്ടു​കാ​ർ​ ​അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ചി​റ്റൂ​രി​ൽ​ ​നി​ന്നെ​ത്തി​യ​ ​അ​ഗ്നി​ര​ക്ഷാ​സേ​ന​യും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​തീ​യ​ണ​ച്ചു.​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​പൊ​ലീ​സും​ ​ക​ഞ്ചി​ക്കോ​ട്ട് ​നി​ന്ന് ​ര​ണ്ട് ​യൂ​ണി​റ്റ് ​അ​ഗ്നി​ര​ക്ഷാ​സേ​ന​യും​ ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​ക​ണ​ക്കാ​ക്കു​ന്നു.​ ​ചി​റ്റൂ​ർ​ ​സ്റ്റേ​ഷ​ൻ​ ​സീ​നി​യ​ർ​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​ ​പി.​വി.​പ്ര​സാ​ദ്,​ ​ക​ഞ്ചി​ക്കോ​ട് ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ​ ​പി.​ഒ.​വ​ർ​ഗീ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ്രേ​ഡ് ​സീ​നി​യ​ർ​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി.​ശി​വ​ൻ,​ ​അ​ബു​ ​സാ​ലി​ഹ്,​ ​എ​സ്.​അ​ഭി​രാ​ജ്,​ ​എം.​വി​നോ​ദ്,​ ​വി.​മു​കേ​ഷ്,​ ​കെ.​സു​നി​ൽ​കു​മാ​ർ,​ ​വി.​കൃ​ഷ്ണ​ദാ​സ്,​ ​ബി.​സു​ഭാ​ഷ്,​ ​എ​ച്ച്.​ജി.​അ​ബ്ദു​ൽ​ ​റ​സാ​ഖ്,​ ​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.