അലനല്ലൂർ: 'നടക്കാം അതിജീവനത്തിന്റെ പുലരിയിലേക്ക് 'എന്ന മുദ്രാവാക്യവുമായി 28ന് നടത്തുന്ന ബാലസംഘം കാർണിവൽ പരിപാടി വിജയിപ്പിക്കുന്നതിന് അലനല്ലൂർ വില്ലേജ് കൺവെൻഷൻ നടന്നു. ഏരിയാ കൺവീനർ എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ കമ്മിറ്റി അംഗം എം.പി. സുരേഷ്, പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. മുസ്തഫ, വി. അബ്ദുൾ സലീം, ലോക്കൽ സെക്രട്ടറി ടോമി തോമസ്, എൽ.സി അംഗങ്ങളായ പി. മോഹൻദാസ്, അനിൽകുമാർ, പി. അബ്ദുൾ കരീം, റംഷീക്ക്, കെ.എ. സുദർശന കുമാർ, മേഖലാ സെക്രട്ടറി രാജേന്ദ്രൻ, ടി.കെ. മൻസൂർ, കെ.പി. വൈശാഖ്, കെ. തൗസീഫ് എന്നിവർ സംസാരിച്ചു.