k-babu-mla-
നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരകർഷകർക്കുള്ള സബ്സിഡി നിരിക്കിലുള്ള കാലിത്തീറ്റ വിതരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ക്ഷീരകർഷകർക്കുള്ള സബ്സിഡി നിരിക്കിലുള്ള കാലിത്തീറ്റ വിതരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജുള, ക്ഷീര വികസന ഓഫീസർ സി. ജയപ്രകാശ്, ഡെയറി ഫാം ഇൻസ്ട്രക്ടർ പി.എ. ഫാസിൽ എന്നിവർ സംസാരിച്ചു. ഏഴു ഗ്രാമപഞ്ചായത്തുകളിലായി 1736 കർഷകർക്കായി 16,67,000 രൂപ ചെലവഴിച്ച് 173.6 ടൺ കാലിത്തീറ്റയാണ് വിതരണം ചെയ്തത്.