
നെന്മാറ: ക്രിസ്മസ് അടുത്തതോടെ കേക്ക് വിപണി സജീവമായി. വിപണിയിൽ പ്ലം കേക്കിനാണ് ആവശ്യക്കാർ ഏറെയുള്ളത്. പ്രാദേശിക ബേക്കറികളും സൂപ്പർമാർക്കറ്റുകളും കേക്ക് വിൽപനയ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രദർശനത്തിനായി പ്രത്യേക ദീപാലങ്കാരങ്ങളും നടത്തി ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. പ്രമുഖ കേക്ക് നിർമാതാക്കളും കേക്കുകൾ പ്രാദേശിക കടകളിൽ വരെ എത്തിച്ച് വിപണി സജീവമാക്കുന്നുണ്ട്. കാറ്ററിംഗ് സ്ഥാപനങ്ങളും ഫുഡ് ടെക്നോളജി ബിരുദക്കാരും വീടുകളിൽ കേക്ക് നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്. ക്രിസ്മസ് വിപണിയിൽ പ്ലം കേക്കുകൾക്കാണ് ആവശ്യക്കാരേറെ. വിവിധ ഓഫീസുകളിലും ബാങ്കുകളിലും ജീവനക്കാർ ഒത്തുചേർന്ന് കേക്ക് മുറിക്കൽ ചടങ്ങുകൾ നടത്തുന്നതും സജീവമായിട്ടുണ്ട്. കേക്കുകൾ കൂടുതൽ ആവശ്യമുള്ള കന്യാസ്ത്രീ മഠങ്ങൾ പോലുള്ള സ്ഥാപനങ്ങൾ കേക്കുകൾ വിപണിയിൽ നിന്ന് വാങ്ങാതെ സ്വയം നിർമ്മിക്കുകയാണ് ചെയ്യുന്നത്.
വിലയിങ്ങനെ
ഭയമില്ലാത്ത ലോകമുണ്ടാകട്ടെ
യേശുനാഥന്റെ ജനനത്തിങ്കൽ ദൈവീക സന്ദേശവാഹകർ നൽകിയ സന്ദേശം ''ഭയപ്പെടേണ്ട; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു'' എന്നാണ്. മതത്തിന്റെ പേരിൽ, സാംസ്കാരിക വിവേചനം മൂലം, രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, ലിംഗനീതിരാഹിത്യത്താൽ ഒക്കെ ഭയം 
ജനിപ്പിക്കുന്ന സാഹചര്യമാണ് പലപ്പോഴും നമുക്ക് ചുറ്റും ഉരുത്തിരിഞ്ഞു വരുന്നത്. എന്നാൽ, ആരോഗ്യകരമായ പാരസ്പര്യത്തിന്റെ മദ്ധ്യത്തിൽ ഭയത്തെ ദൂരീകരിച്ച് വർദ്ധിതമായ സന്തോഷത്തിലും അതുനൽകുന്ന സമാധാനത്തിലും വസിക്കാനുള്ള ആഹ്വാനം ഈ സന്ദേശത്തിൽ കാണാം. ഈ ആശംസയിലെ സർവ്വ ജനത്തിനും എന്ന വിശേഷണം വിവേചന രഹിതമായ, ഉച്ചനീചത്വരഹിതമായ സാർവ്വലൗകീക പാരസ്പര്യമാണ് ലക്ഷ്യമിടുന്നത്. ഈ പാരസ്പര്യത്തിൽ പ്രകടമാകുന്ന ആത്മീയത നമ്മെ ഭയമില്ലാത്തവരാക്കുന്നു. ഇവിടെയാണ് ക്രിസ്തുമസ് അർത്ഥപൂർണമാകുന്നത്. ഈ വിധമുള്ള സാർത്ഥകമായ ജീവിതാനുഭവം എല്ലാ വായനക്കാർക്കും ക്രിസ്തുമസ് ആശംസയായി നേരുന്നു; ഒരു പ്രത്യാശാപൂർണ്ണമായ പുതുവർഷവും ഉണ്ടാകട്ടെ.
യൂഹാനോൻ മോർ മിലിത്തോസ് മെത്രാപ്പോലീത്ത
ഓർത്തഡോക്സ് സുറിയാനി സഭ, തൃശൂർ ഭദ്രാസനം