animal
പുലി

മണ്ണാർക്കാട്: പുലി ശല്യം രൂക്ഷമായ തത്തേങ്ങലം കൽക്കടിയിൽ ഇന്നലെ വൈകുന്നേരം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. മണ്ണാർക്കാട് ഡി.എഫ്.ഒ എസ്.സുർജിത്തിന്റെ നേതൃത്വത്തിലുള്ള ആർ.ആടി ടീമും ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പുലികൂട് സ്ഥാപിച്ചത്.

മേഖലയിൽ പുലി ശല്യം രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം എൻ.ഷംസുദ്ദീൻ എം.എൽ.എ ഇവിടം സന്ദർശിച്ച് പുലി കൂട് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി. കൂടാതെ എൻ.സി.പി നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. പുലിക്കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നത്. ജനങ്ങളും ഉദ്യോഗസ്ഥരും പുലിയെ നേരിട്ട് കണ്ടിട്ടുണ്ട്.